ദേശീയം

മഹാരാഷ്ട്രയില്‍ കൂടുതല്‍ പൊലീസുകാര്‍ ആശുപത്രി കിടക്കയിലേക്ക്, കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2500 അടുക്കുന്നു; ആശങ്ക 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ പൊലീസുകാര്‍ക്കിടയിലുളള കോവിഡ് വ്യാപനത്തില്‍ ശമനമില്ല. 24 മണിക്കൂറിനിടെ 91 പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്ര പൊലീസില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2416 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 26 പേര്‍ക്കാണ് മരണം സംഭവിച്ചത്. നിലവില്‍ 1421 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

ഇന്നലെ 114 പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 65000 കടന്നു. 24 മണിക്കൂറിനിടെ 2940 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയപരിധിയില്‍ 1084പേര്‍ രോഗമുക്തി നേടിയത് ആശ്വാസമായി. 28081 പേരാണ് ഇതിനോടകം രോഗമുക്തി  നേടിയത്. 24 മണിക്കൂറിനിടെ 99 പേര്‍ക്ക് കൂടി കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതോടെ, സംസ്ഥാനത്തെ മൊത്തം മരണസംഖ്യ 2197 ആയി ഉയര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു