ദേശീയം

ഹിമാചലില്‍ വാഹനം കൊക്കയിലേക്കു മറിഞ്ഞ് ഏഴു പേര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

മണ്ഡി: ഹിമാചല്‍ പ്രദേശില്‍ പിക് അപ് കൊക്കയിലേക്കു മറിഞ്ഞ് ഏഴു പേര്‍ മരിച്ചു. ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. മണ്ഡി ജില്ലയിലാണ് സംഭവം.

പുല്‍ഘ്രാതിലെ സുകേതി കുണ്ടിലേക്കാണ് പിക് അപ് മറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം.

ആറു പേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചു. ഇതില്‍ ഒരാള്‍ ആശുപത്രിയില്‍ വച്ച് മരണത്തിനു കീഴടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം