ദേശീയം

35 കാരിയെ ഡ്രൈവിങ് പഠിപ്പിക്കാനെത്തി;  മോഷണം നടത്തിയ ശേഷം ഡല്‍ഹിയില്‍ വിമാനം ഇറങ്ങി; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

പൂനെ:ഡ്രൈവിംഗ് പഠിപ്പിക്കാമെന്നു പറഞ്ഞ് 35 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പണവും ആഭരണങ്ങളും കവര്‍ന്ന സംഭവത്തില്‍  രണ്ട് പേര്‍ അറസ്റ്റില്‍. പൂനെയിലാണ് സംഭവം.  മീററ്റ് സ്വദേശിയായ രാജേഷ് സിംഗ് മാഹി, ഡല്‍ഹി സ്വദേശിയായ കൃഷ്ണ റാം ബഹദൂര്‍ റാണ എന്നിവരാണ് അറസ്റ്റിലായത്.

പൂനെയില്‍ നിന്നുള്ള െ്രെകംബ്രാഞ്ച് സംഘം ഡല്‍ഹിയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവം നടക്കുന്നതിന്റെ തലേദിവസമാണ് റാണ പൂനെയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു, ഇയാള്‍ക്ക് ഗുഡ്ഗാവില്‍ കോഴിക്കടയാണ്. കൃഷിപ്പണിക്കാരനാണ് മാഹി. കൂടുതല്‍ അന്വേഷണത്തിനായി ഇരുവരെയും പൂനെയിലെത്തിച്ചു.

യുവതിയെ തട്ടിക്കൊണ്ട് പോയി മോഷണത്തിനിരയാക്കിയ ശേഷം ഓല കാബില്‍ മുംബൈയിലെത്തിയ ഇരുവരും അവിടെ നിന്ന് ഫ്‌ലൈറ്റിലാണ് ഡല്‍ഹിയിലെത്തിയത്. സാലുഖേ വിഹാര്‍ ഏരിയയിലുള്ള യുവതിയെ ചൊവ്വാഴ്ചയാണ് ഇവര്‍ തട്ടിക്കൊണ്ട് പോയി മോഷണത്തിനിരയാക്കിയത്.

പണവും ആഭരണങ്ങളും തട്ടിയെടുത്ത ശേഷം യുവതിയെ വീട്ടില്‍ ഇറക്കിവിട്ട് ഇവര്‍ കടന്നുകളയുകയായിരുന്നു. ഐടി എന്‍ജിനീയറായ യുവതിയാണ് മോഷണത്തിനിരയായത്. ഇവരുടെ അച്ഛന്‍ ആര്‍മിയില്‍ നിന്ന് വിരമിച്ചയാളാണ്. യുവതിയെ കാര്‍ െ്രെഡവിംഗ് പഠിപ്പിക്കാനായിരുന്നു മാഹി എത്തിയത്. ചൊവ്വാഴ്ച ഇയാള്‍ സുഹൃത്തിനൊപ്പം എത്തുകയായിരുന്നു. എന്നിട്ടാണ് യുവതിയെ മോഷണത്തിനിരയാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍