ദേശീയം

ലഡാക്കിനെ ചൈനയുടെ ഭാഗമാക്കിയ ജിയോ ടാഗ്; ട്വിറ്റര്‍ മാപ്പ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ലഡാക്കിനെ ചൈനയുടെ ഭാഗമാക്കി കാണിച്ചതിന് പാര്‍ലമെന്ററി സമിതിയോട് രേഖാമൂലം മാപ്പു പറഞ്ഞ് ട്വിറ്റര്‍. നവംബര്‍ 31 നകം തെറ്റുതിരുത്താമെന്ന് ഡേറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട സംയുക്ത പാര്‍ലമെന്ററി സമിതിക്ക് ട്വിറ്റര്‍ ഉറപ്പ് നല്‍കിയതായി സമിതി അധ്യക്ഷ മീനാക്ഷി ലേഖി അറിയിച്ചു. 

തെറ്റായ ജിയോ ടാഗിങ്ങാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്ന് ട്വിറ്റര്‍ വിശദീകരിച്ചിട്ടുണ്ടെന്ന് മീനാക്ഷി ലേഖി വ്യക്തമാകക്കി.  ഈ വര്‍ഷം നവംബര്‍ 30 നകം തെറ്റുതിരുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും ട്വിറ്റര്‍ പാര്‍ലമെന്ററി സമിതിയെ അറിയിച്ചു. ജനങ്ങള്‍ക്ക് സേവനം നല്‍കുന്നതിനും ജനവിശ്വാസം ആര്‍ജിക്കുന്നതിനും അത് നിലനിര്‍ത്തുന്നതിലും ട്വിറ്റര്‍ പ്രതിജ്ഞാബദ്ധമാണെന്നും കമ്പനി വ്യക്തമാക്കിയതായി മീനാക്ഷി കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞമാസം നടത്തിയ ലൈവ് ബ്രോഡ്കാസ്റ്റിലാണ് കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ഏറ്റവും വലിയ പട്ടണമായ ലേയെ ചൈനയുടെ ഭാഗമെന്ന നിലയില്‍ ട്വിറ്റര്‍ കാണിച്ചത്. വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി ഇടപെടുകയും ഇന്ത്യയുടെ ഭൂപടം തെറ്റായ രീതിയില്‍ പ്രദര്‍ശിപ്പിച്ചതിന് കമ്പനിയില്‍നിന്ന് വിശദീകരണം തേടുകയും ചെയ്തിരുന്നു. 

കേന്ദ്ര ഐ.ടി മന്ത്രാലയവും കടുത്ത അസംതൃപ്തി പ്രകടിപ്പിച്ച് ട്വിറ്റര്‍ സിഇഒയ്ക്ക് കത്തയച്ചിരുന്നു. എന്നാല്‍, സാങ്കേതിക പിഴവാണ് എന്നായിരുന്നു ട്വിറ്ററിന്റെ വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്