ദേശീയം

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; 20 കാരനും സുഹൃത്തും തട്ടിയെടുത്തത് 12 ലക്ഷം; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി സ്ത്രീകളില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. 20 കാരനായ ഷോയിബ് അക്തറും സുഹൃത്തുമാണ് പിടിയിലായത്. ഡല്‍ഹിയിലാണ് സംഭവം.

ഓണ്‍ലൈന്‍ വഴി ഉപഭോക്താക്കള്‍ക്ക് വായ്പ നല്‍കുന്ന ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തവരായിരന്നു ഇരുവരും.  ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇയാള്‍ക്ക് ജോലി നഷ്ടമായിരുന്നു. ഇതിനു പിന്നാലെ ഷോയിബ് അക്തര്‍ തന്റെ മുന്‍ കമ്പനിയുടെ ഡാറ്റാബേസ് ദുരുപയോഗം ചെയ്യുകയും കമ്പനി ക്ലയിന്റുകളെ ലക്ഷ്യം വയ്ക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. 

ജഹാംഗീര്‍പുരി നിവാസിയായ യുവതി പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.  തന്റെ അശ്ലീല ചിത്രങ്ങള്‍ അയച്ച് പണം നല്‍കിയില്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായാണ് യുവതിയുടെ പരാതി.  ഷോയിബ് അക്തര്‍, നസീമുള്‍ ഹക്കുള്‍ എന്നിവരാണ് അറസ്റ്റിലായത്. മൂന്നാമത്തെയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. 

നാല് മൊബൈല്‍ ഫോണുകളും രണ്ട് ലാപ്‌ടോപ്പുകളും നിരവധി സിംകാര്‍ഡുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. 45 പേരില്‍ നിന്നായി 12 ലക്ഷം രൂപ തട്ടിയെടുത്തതായി ഇവര്‍ സമ്മതിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

വംശീയ പരാമര്‍ശം വിവാദമായി, സാം പിത്രോദ രാജിവെച്ചു

സംഗീത് ശിവന്‍ അനശ്വരമാക്കിയ സിനിമകള്‍

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ