ദേശീയം

'മര്യാദ പുരുഷോത്തം ശ്രീറാം എയര്‍പോര്‍ട്ട്'; അയോധ്യാ വിമാനത്താവളത്തിന് ശ്രീരാമന്റെ പേര് നല്‍കാന്‍ യുപി സര്‍ക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്


അയോധ്യ: യുപിയിലെ അയോധ്യ വിമാനത്താവളത്തിന് ശ്രീരാമന്റെ പേര് നൽകാനുള്ള തീരുമാനം അം​ഗീകരിച്ച് ഉത്തർപ്രദേശ് മന്ത്രിസഭ. മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട് എന്നായിരിക്കും അയോധ്യ വിമാനത്താവളം അറിയപ്പെടുക. 

പേര് മന്ത്രിസഭ അംഗീകരിച്ച പ്രമേയം സിവിൽ വ്യോമയാന മന്ത്രാലയത്തിന് കൈമാറും. 2018ലെ ദീപാവലി ഉത്സവ സമയത്താണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിൽ വിമാനത്താവളം പ്രഖ്യാപിച്ചത്. അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുളള ശിലാസ്ഥാപനം നടത്തിയതിന് ശേഷമുളള ആദ്യ ദീപാവലിയാണ് അയോധ്യ ഇത്തവണ ആഘോഷിച്ചത്. 

2021 ഡിസംബറിനകം വിമാനത്താവളത്തിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. രാജ്യാന്തര നിലവാരത്തിൽ നിർമിക്കാൻ ഉദ്ധേശിക്കുന്ന വിമാനത്താവളം യുപിയിലെ വലിയ വിമാനത്താവളം ആകുമെന്നാണ് റിപ്പോർട്ട്. അയോധ്യയെ ലോകത്തിലെ വലിയ തീർഥാടന കേന്ദ്രമാക്കി മാറ്റുകയുമാണ് യുപി സർക്കാരിന്റെ ലക്ഷ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്