ദേശീയം

കോവിഡ് ബാധിച്ച് ചികിത്സയില്‍; ആശുപത്രികളില്‍ സന്ദര്‍ശനം നടത്തി രാജസ്ഥാന്‍ ആരോഗ്യമന്ത്രി;  കേസ് എടുക്കണമെന്ന് ആവശ്യം

സമകാലിക മലയാളം ഡെസ്ക്


ജയ്പൂര്‍:  കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന രാജസ്ഥാന്‍ ആരോഗ്യമന്ത്രി മറ്റ് ആശുപത്രികളില്‍ പരിശോധന നടത്തി. രാജസ്ഥാന്‍ ആരോഗ്യമന്ത്രി രഘുശര്‍മയാണ് ചികിത്സയിലിരിക്കെ ആശുപത്രികളില്‍ പരിശോധന നടത്തിയത്.  ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തിങ്കളാഴ്ചയാണ് രഘു ശര്‍മയെ രാജസ്ഥാന്‍ യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സര്‍വീസസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ മന്ത്രി ആശുപത്രിയിലെ വിവിധ വാര്‍ഡുകള്‍ സന്ദര്‍ശിക്കുകയായിരുന്നു. വാര്‍ഡുകളില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യ സ്ഥിതിയും നിലവില്‍ ലഭിക്കുന്ന ചികിത്സയെക്കുറിച്ചും ഇദ്ദേഹം ചോദിച്ചറിയുകയും ചെയ്തു

അതേസമയം, മന്ത്രിക്കെതിരെ എപ്പിഡമിക് ആക്ട് പ്രകാരം കേസ് എടുക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''

ഇനി സ്‌കൂളില്‍ പോകാം, മടി മാറി; കനത്ത ചൂടില്‍ ക്ലാസ് മുറി നീന്തല്‍ കുളമാക്കി അധികൃതര്‍ - വിഡിയോ

'ചോര തിളയ്ക്കും പോര്'- ഇന്ന് ബയേണ്‍ മ്യൂണിക്ക്- റയല്‍ മാഡ്രിഡ് ക്ലാസിക്ക്

മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി; ഇഡിയുടെ അപ്പീല്‍ പുതിയ ബെഞ്ച് പരിഗണിക്കും