ദേശീയം

ഭാര്യ തീ കൊളുത്തി മരിച്ചു; ഭര്‍ത്താവ് വീഡിയോ പകര്‍ത്തി; ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തു; കേസ്

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: യുവതി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് വീഡിയോയില്‍ പകര്‍ത്തി ഭര്‍ത്താവ്. ഇതിന്റെ വീഡിയോ യുവതിയുടെ ബന്ധുക്കള്‍ക്ക് അയച്ചുനല്‍കുകയും ചെയ്തു. രാജസ്ഥാനിലെ ജുഞ്ജുനു ജില്ലയിലാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവ്, അച്ഛന്‍, അമ്മ, സഹോദരന്‍, അമ്മായി, അമ്മാവന്‍ എന്നിവരാണ് കസ്റ്റഡിയിലായത്. ഐപിസി 498 എ (സത്രീധനം) ഐപിസി 306 (ആത്മഹത്യാ പ്രേരണ)  തുടങ്ങി വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

നവംബര്‍ 20നായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതി നവംബര്‍ 22ന് ജയ്പൂരിലെ ആശുപത്രിയില്‍ വച്ച് മരിച്ചു. പോസ്റ്റ്‌മോര്‍ട്ടും നടപടികള്‍ക്ക് ശേഷം മൃതദേഹം യുവതിയുടെ ബന്ധുക്കള്‍ക്ക് കൈമാറിയതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത