ദേശീയം

ഉത്തര്‍പ്രദേശില്‍ ബിരുദവിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; ബിജെപി നേതാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

പ്രയാഗ്‌രാജ്:  ബിരുദ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ഒളിവില്‍ പോയ ബിജെപി - യുവമോര്‍ച്ച നേതാവ് ശ്യാം പ്രകാശ് ദ്വിവേദി അറസ്റ്റില്‍. വാരാണസിക്കടതുത്ത ബക്ഷിഡാമിന് സമീപത്തുവച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കേസിലെ മറ്റൊരുപ്രതി അനിലിനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. 

ആഴ്ചകള്‍ക്ക് മുന്‍പ് ശ്യാം പ്രകാശ് ദ്വിവേദിയും അനില്‍ ദ്വിവേദിയും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി ബിഎ വിദ്യാര്‍ത്ഥിനി ആരോപിച്ചിരുന്നു. തന്നെ ഹോട്ടലിലേക്ക് കൊണ്ടുപോയ സുഹൃത്തിനൊപ്പം ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് യുവതിയുടെ പരാതി.

നേരത്തെയും പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി ഇവര്‍ മോശമായി പെരുമാറിയിരുന്നു. ഇത് പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തയതായും പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേണല്‍ഗഞ്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വൈദ്യപരിശോധനയും മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ അവളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കേസിലെ പ്രധാനപ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''

ഇനി സ്‌കൂളില്‍ പോകാം, മടി മാറി; കനത്ത ചൂടില്‍ ക്ലാസ് മുറി നീന്തല്‍ കുളമാക്കി അധികൃതര്‍ - വിഡിയോ

'ചോര തിളയ്ക്കും പോര്'- ഇന്ന് ബയേണ്‍ മ്യൂണിക്ക്- റയല്‍ മാഡ്രിഡ് ക്ലാസിക്ക്

മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി; ഇഡിയുടെ അപ്പീല്‍ പുതിയ ബെഞ്ച് പരിഗണിക്കും