ദേശീയം

ഹാഥ്‌രസ് പെണ്‍കുട്ടിയുടെ കുടുംബത്തില്‍ ചിലര്‍ക്കു കോവിഡ് ലക്ഷണങ്ങള്‍, പരിശോധനയ്ക്കു വിസമ്മതിച്ചതായി ഡോക്ടര്‍മാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് പരിശോധനയ്ക്കു വിധേയരാവാന്‍ ഹാഥ് രസില്‍ ആക്രമണത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബം വിസമ്മതിച്ചതായി ഡോക്ടര്‍മാര്‍. കുടുംബത്തില്‍ ഒരാള്‍ക്കു കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടെന്നും അവരെ സന്ദര്‍ശിച്ച ഡോക്ടര്‍മാരുടെ സംഘത്തിലെ ഒരാള്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ കുടുംബത്തെ സമീപ ദിവസങ്ങളില്‍ ഒട്ടേറെപ്പേര്‍ സന്ദര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരിശോധന നടത്താന്‍ തീരുമാനിച്ചത്. കുടുംബത്തില്‍ ചിലര്‍ക്കു കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടെന്ന് അറിവു ലഭിച്ചതായും ഡോക്ടര്‍ പറഞ്ഞു. ഒരാള്‍ക്ക് പനി, ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചതായി ഡോക്ടര്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.

ലക്ഷണങ്ങളുള്ള ആളെപ്പോലും പരിശോധനയ്ക്കു വിധേയമാക്കാന്‍ കുടുംബം സമ്മതിച്ചില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. 

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. യുപി സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്