ദേശീയം

കുത്തേറ്റതിന്റെയും വെടിയുണ്ടകളുടെയും പാടുകള്‍; ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചാ നേതാവും ഭാര്യയും വീട്ടില്‍ മരിച്ച നിലയില്‍

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചാ നേതാവും ഭാര്യയും വീട്ടില്‍ മരിച്ച നിലയില്‍. ധന്‍ബാദ് ജില്ലയിലെ വീട്ടിനികത്താണ് പാര്‍ട്ടി നേതാവ് ശങ്കര്‍ റാവാണിയും ഭാര്യയുമാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടത്. 

ഇവരുടെ ശരീരത്തില്‍ വെടിയേറ്റതിന്റെയും കുത്തേറ്റതിന്റെയും പാടുകള്‍ ഉണ്ട്‌. പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രിയിലാവാം സംഭവമെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  മൃതദേഹങ്ങളില്‍ വെടിയേറ്റ പരിക്കുകളും കുത്തേറ്റ മുറിവുകളും കണ്ടെത്തിയതായും കൃത്യം നടത്തിയ ശേഷം വാതില്‍ പൂട്ടി പ്രതികള്‍ ഓടിരക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു.

കുറ്റവാളികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്