ദേശീയം

മഴവെള്ളത്തിൽ ഒലിച്ചുപോയത് ഒന്നരക്കിലോ സ്വർണം, കണ്ടെത്തിയത് കാലി ബാ​ഗ്; അന്വേഷണം 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഒന്നരക്കിലോ സ്വർണമടങ്ങിയ ബാഗ് മഴവെള്ളത്തിൽ ഒലിച്ചുപോയെന്ന പരാതിയിലെ പൊലീസ് അന്വേഷണം വഴിത്തിരിവിൽ. സ്വർണം സൂക്ഷിച്ചിരുന്ന ബാഗ് പൊലീസ് കണ്ടെത്തിയെങ്കിലും സ്വർണം കിട്ടിയില്ല. സംഭവം മോഷണമാണെന്നാണ് പൊലീസിന്റെ സംശയം. ഇതോടെ സ്വർണം കൊണ്ടുപോയെ ജൂവലറി ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. 

ഹൈദരാബാദിലെ ജൂവലറി ഉടമയും ജീവനക്കാരനുമാണ് സ്വർണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. ജൂവലറിയിൽനിന്ന് ബഷീർബാഗിലെ ഓഫീസിലേക്ക് സ്വർണം കൊണ്ടുവരുന്നതിനിടെ മഴവെള്ളത്തിൽ ഒലിച്ചുപോയെന്നായിരുന്നു പരാതി. പ്രദീപ് കുമാർ എന്ന ജീവനക്കാരനാണ് സ്വർണം കൊണ്ടുവന്നിരുന്നത്. ഇയാളുടെ സ്കൂട്ടർ വെള്ളക്കെട്ടിൽനിന്ന് പോയെന്നും ബാഗ് മഴവെള്ളത്തിൽ ഒലിച്ചുപോയെന്നുമാണ് പ്രദീപ് പൊലീസിനോട് പറഞ്ഞത്. 

അന്വേഷണത്തിൽ ബാ​ഗ് സമീപത്തെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തി. ഇതോടെയാണ് മോഷണമാണെന്ന സംശയം ബലപ്പെട്ടത്. ഇതോടെ പ്രദീപിനെ കസ്റ്റഡിയിലെടുത്തി. വിശദമായ അന്വേഷണം നടത്തുകയാണ് പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്