ദേശീയം

ഭക്ഷണം കഴിച്ചതിന് പണം നല്‍കാന്‍ വിസമ്മതിച്ചു, ബിയര്‍ പാര്‍ലര്‍ നാട്ടുകാര്‍സംഘം ചേര്‍ന്ന് അടിച്ചുതകര്‍ത്തു; 82,000 രൂപ കവര്‍ന്നു, അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ബിയര്‍ പാര്‍ലര്‍ നാട്ടുകാര്‍ സംഘം ചേര്‍ന്ന് അടിച്ചുതകര്‍ത്ത് പണം കവര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ അറസ്റ്റ് ചെയ്തു.

മുംബൈ-നാസിക് ഹൈവേയില്‍ വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. 17 പേരടങ്ങുന്ന സംഘമാണ് ഇതിന് പിന്നില്‍. ഭക്ഷണം കഴിക്കാനാണ് സംഘം എത്തിയത്. എന്നാല്‍ പണം നല്‍കാന്‍ വിസമ്മതിച്ചു. ഇതിന് പിന്നാലെ ഉണ്ടായ വാക്കുതര്‍ക്കത്തില്‍ പ്രകോപിതരായ സംഘം ബിയര്‍ പാര്‍ലര്‍ അടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ക്യാഷ് കൗണ്ടറില്‍ ഉണ്ടായിരുന്ന 82000 രൂപ കവര്‍ന്നു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മറ്റുളളവര്‍ക്ക് വേണ്ടിയുളള തെരച്ചില്‍ തുടരുന്നു. അക്രമം അഴിച്ചുവിട്ടത് അടക്കമുളള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്