ദേശീയം

കോവിഡ് വാക്സിൻ വിതരണം: കാര്യക്ഷമമായ സംവിധാനം വേണം, തിരഞ്ഞെടുപ്പ് രീതി മാതൃകയാക്കണമെന്ന് പ്രധാനമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോവിഡ് വാക്സിൻ വിതരണത്തിന് കാര്യക്ഷമമായ സംവിധാനം തയ്യാറാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും നീതി ആയോഗിനും നിർദേശം നൽകി പ്രധാനമന്ത്രി. വാക്സിൻ ലഭ്യമായാൽ അതിവേഗം വിതരണം നടത്തണമെന്നും തിരഞ്ഞെടുപ്പ് രീതിയും ദുരന്തനിവാരണ പ്രവർത്തനങ്ങളും വാക്സീൻ വിതരണത്തിൽ മാതൃകയാക്കണമെന്നും പ്രധാനമന്ത്രി ‌പറഞ്ഞു. വാക്‌സിൻ വിതരണം സംബന്ധിച്ച ഉന്നതതല യോഗത്തിലാണ് അദ്ദേഹം നിർദേശങ്ങൾ നൽകിയത്. 

ജില്ലാ തലം മുതൽ സംസ്ഥാന തലം വരെയുള്ള എല്ലാ ഭരണ സംവിധാനങ്ങളുടെയും പങ്കാളിത്തം കോവിഡ് വാക്‌സിൻ വിതരണത്തിൽ ഉറപ്പാക്കണമെന്നും രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ വേണമെന്നും അദ്ദേഹം ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വാക്സീൻ ഡോസുകൾ സൂക്ഷിക്കുന്നതിനുള്ള സംവിധാനം, വാക്സിനേഷൻ ക്ലിനിക്കുകൾ നിരീക്ഷിക്കുന്നതിനുള്ള നടപടി, സിറിഞ്ചുകൾ പോലുള്ള അനുബന്ധ ഉപകരണങ്ങൾ നിർമാണം തുടങ്ങിയവയിലും ശ്രദ്ധ വേണം. 

നിലവിൽ മൂന്നു കോവിഡ് വാക്സീനുകളാണ് ഇന്ത്യയിൽ പരീക്ഷണഘട്ടത്തിലുള്ളത്. ഇതിൽ രണ്ടെണ്ണം രണ്ടാംഘട്ട പരീക്ഷണത്തിലും ഒരെണ്ണം മൂന്നാംഘട്ടത്തിലുമാണ്. 48 മണിക്കൂറിനിടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വാക്സിൻ വിതരണം സംബന്ധിച്ച രണ്ട് യോഗങ്ങളാണ് ചേർന്നത്. ഉത്സവ കാലമായതിനാൽ എല്ലാവരും കോവിഡിനെതിരെ കൂടുതൽ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്