ദേശീയം

അച്ഛനെ അടിച്ചു കൊന്നു; 16കാരി പൊലീസിനെ വിളിച്ചറിയിച്ചു, അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ മദ്യപിച്ചെത്തി അമ്മയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത അച്ഛനെ മകള്‍ അടിച്ചുകൊന്നു. 16 വയസ്സുകാരിയാണ് വീട്ടില്‍വെച്ച് അച്ഛനെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം പെണ്‍കുട്ടി തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഭോപ്പാലിലാണ് സംഭവം. 45കാരനായ അച്ഛന്‍ സ്ഥിരം മദ്യപിച്ചെത്തി വീട്ടില്‍ വഴക്കിടുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂത്തമകന്റെ വരുമാനം കൊണ്ടാണ് കുടുംബം ജീവിച്ചിരുന്നത്. ബുധനാഴ്ച വൈകീട്ടും ഇയാള്‍ വീട്ടിലെത്തി വഴക്കുണ്ടാക്കി. മകന്റെ വിവാഹകാര്യം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് അമ്മയ്ക്ക് നേരെ അസഭ്യം പറയുകയും ആക്രമണം നടത്തുകയും ചെയ്തത്.ഇതിനിടെയാണ് മകള്‍ അച്ഛനെ അടിച്ചു കൊന്നത്. വസ്ത്രങ്ങള്‍ അലക്കാന്‍ ഉപയോഗിക്കുന്ന ബാറ്റ് ഉപയോഗിച്ചായിരുന്നു ആക്രമണം. തലയ്ക്കും മറ്റും മാരകമായി പരിക്കേറ്റ 46കാരന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് പറയുന്നു.

പിതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ പെണ്‍കുട്ടി തന്നെ പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കേസെടുത്തതായും പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത