ദേശീയം

ചൈനീസ് അതിര്‍ത്തിയില്‍ പ്രതിരോധ മന്ത്രി ശസ്ത്രപൂജ നടത്തും; ആയുധ പൂജ ഷെരാത്താങ്ങില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇന്ന് ചൈനീസ് അതിര്‍ത്തിയില്‍ എത്തും. നവരാത്രി ഉത്സവത്തിന്റെ ഭാഗമായുള്ള ശസ്ത്രപൂജ(ആയുധ പൂജ) നടത്തുന്നതിനായാണ് പ്രതിരോധ മന്ത്രി എത്തുന്നത്. 

നിയന്ത്രണ രേഖയില്‍ നിന്ന് രണ്ട് കിമീ അകലെയുള്ള സിക്കിമിലെ ഷെരാത്താങ്ങിലാണ് പൂജ. സൈനിക മേധാവി ജനറല്‍ എംഎം നരവണെ കേന്ദ്ര മന്ത്രിക്കൊപ്പമുണ്ടാവും. ചൈനയുമായി അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ് എങ്കിലും കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പം ദസറ ആഘോഷിച്ചിരുന്നു. 

അതിര്‍ത്തിയില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ നിര്‍മിച്ച റോഡുകളും രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് തുറമുഖ നഗരമായ ബാര്‍ഡിയോയിലാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ശസ്ത്ര പൂജ നടത്തിയത്. റഫാല്‍ യുദ്ധ വിമാനങ്ങളെ ഔദ്യോഗികമായി സ്വീകരിക്കുന്നതിനായിട്ടായിരുന്നു അത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്