ദേശീയം

മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് രോഗികള്‍ ആറായിരത്തിലേക്ക്; ആന്ധ്രയിലും വ്യാപനം കുറയുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ആശ്വാസം നല്‍കി തുടര്‍ച്ചയായ ദിവസങ്ങളില്‍ മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനത്തില്‍ കുറവ്. 24 മണിക്കൂറിനിടെ 6,059 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ സംസ്ഥാനത്തിന് സാധിച്ചു എന്ന് വ്യക്തമാക്കുന്നതാണ് കോവിഡ് കണക്കുകള്‍.

പുതുതായി 5,648 പേരാണ് രോഗമുക്തി നേടിയത്. 112 പേര്‍ കൂടി മരിച്ചതോടെ, സംസ്ഥാനത്തെ മൊത്തം കോവിഡ് മരണം 43,264 ആയി ഉയര്‍ന്നു. നിലവില്‍ 16,45,020 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 14,60,755 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്തിന്റെ രോഗമുക്തി നിരക്ക് 88.8 ശതമാനമാണ്. 1,40,486 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നതെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

കോവിഡ് വ്യാപനം രൂക്ഷമായിരുന്ന മറ്റൊരു സംസ്ഥാനമായ ആന്ധ്രാപ്രദേശിലും രോഗികളുടെ എണ്ണം കുറയുകയാണ്. ഇന്ന് 2997 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 21 പേര്‍ കൂടി മരിച്ചതോടെ, മൊത്തം കോവിഡ് മരണം 6587 ആയി ഉയര്‍ന്നു. 

നിലവില്‍ 8,07,023 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 30,867 പേര്‍ ചികിത്സയില്‍ കഴിയുന്നതായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്