ദേശീയം

സ്ഥാനാര്‍ഥിയാകാന്‍ ആവശ്യപ്പെട്ടത് രണ്ട് കോടി രൂപ; നല്‍കാന്‍ പണമില്ല; ഉത്തര്‍പ്രദേശില്‍ വ്യാപാരി ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ:  ബിഎസ്പി സ്ഥാനാര്‍ഥിയാക്കാത്തതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ചെറുകിട വ്യാപാരി ആത്മഹത്യ ചെയ്തു. മൃതദേഹത്തിന് സമീപത്തുവെച്ച് ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രണ്ടുകോടി രൂപയാണ് പാര്‍ട്ടി നേതാവ് മായാവതി ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് നല്‍കാനുള്ള സാഹചര്യം തനിക്കില്ലെന്നും താന്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു.

എന്നാല്‍ ആത്മഹത്യാകുറിപ്പ് ഇയാള്‍ തന്നെ എഴുതിയതാണോയെന്നും പൊലീസ് സംശയിക്കുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കുറിപ്പാണോയെന്ന് പരിശോധിച്ച് വരികയാണെന്നും എഎസ്പി ഗോപിനാഥ് പറഞ്ഞു.

അതേസമയം ആത്മഹത്യ ചെയ്ത വ്യാപാരിക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ബിഎസ്പി ജില്ലാ സെക്രട്ടറി പറഞ്ഞു. എന്നാല്‍ ഇയാള്‍ പാര്‍ട്ടിയുടെ എല്ലാ പരിപാടികളിലും പങ്കെടുക്കുന്ന ആളാണെന്നും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്ന കാര്യം പറഞ്ഞിരുന്നതായും അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം