ദേശീയം

കോവിഡ്: ഗുജറാത്തില്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടു, കേരളത്തില്‍ വഷളായി - മോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെന്നും രോഗമുക്തി നിരക്ക് ഏറ്റവും ഉയര്‍ന്ന തോതിലാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. യഥാസമയം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും തുടക്കത്തില്‍ തന്നെ മാസ്‌ക് ഉള്‍പ്പെടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കിയതുമാണ് മഹാമാരിക്ക് എതിരെയുളള പോരാട്ടത്തില്‍ രാജ്യത്തിന് കരുത്ത് പകര്‍ന്നതെന്നും മോദി പറഞ്ഞു. ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് മോദിയുടെ വാക്കുകള്‍.

കോവിഡ് മഹാമാരി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. എങ്കിലും 2024ഓടേ രാജ്യം 5ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയായി വളരുമെന്ന് മോദി പ്രത്യാശ പ്രകടിപ്പിച്ചു. സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണ്. ഇതിന്റെ സൂചനകള്‍  കണ്ടു തുടങ്ങിയിട്ടുണ്ട്. ശാസ്ത്രീയ അടിസ്ഥാനത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് തിരിച്ചുവരവിന് കരുത്തുപകരുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും ഘട്ടംഘട്ടമായി ഇതില്‍ നിന്ന് പിന്‍വാങ്ങുന്നതും ശാസ്ത്രീയമായ മാര്‍ഗത്തിലൂടെയാണ്. ഓഗസ്റ്റിലും സെപ്റ്റംബറിലും സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായ ചലനങ്ങള്‍ കാണിക്കുന്നത് രാജ്യം തിരിച്ചുവരവിന്റെ പാതയിലാണെന്ന് വ്യക്തമാക്കുന്നതാണെന്നും മോദി പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇതുവരെ കൈവരിച്ച നേട്ടത്തില്‍ നിന്ന് പിന്നോട്ടുപോകരുത്. മാസ്‌ക് ധരിക്കുക ഉള്‍പ്പെടെ എല്ലാ കോവിഡ് മാനദണ്ഡങ്ങളും തുടര്‍ന്നും പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മോദി ഓര്‍മ്മിപ്പിച്ചു. കോവിഡിന്റെ തുടക്കത്തില്‍ ഗുജറാത്ത് ഉള്‍പ്പെടെയുളള സ്ഥലങ്ങളിലായിരുന്നു സ്ഥിതി രൂക്ഷം. ആ സമയത്ത് കേരളം, കര്‍ണാടക ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ സ്ഥിതി നിയന്ത്രണവിധേയമായിരുന്നു. എന്നാല്‍ കുറച്ചുമാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്ഥിതി മാറി. ഗുജറാത്തില്‍ കാര്യങ്ങള്‍ അനുകൂലമായി. കേരളത്തില്‍ സ്ഥിതി വഷളായെന്ന് മോദി ഓര്‍മ്മിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്