ദേശീയം

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ എട്ടുലക്ഷം കടന്നു, 24 മണിക്കൂറിനിടെ 15,000ലധികം കേസുകള്‍; ആന്ധ്രയില്‍  4,000ലേറെ മരണം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 15,000ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 15,765 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ എട്ടുലക്ഷം കടന്നു. 8,08,306 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,98,523 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 5,84,537 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. കോവിഡ് രോഗമുക്തി നിരക്ക് 72.32 ശതമാനമെന്നും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. മരണസംഖ്യ 24,903 ആയി ഉയര്‍ന്നു.

മുംബൈയില്‍ മാത്രം പുതുതായി 1142 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. ഇതോടെ മുംബൈ നഗരത്തിലെ കോവിഡ് ബാധിതര്‍ 1,46,947 ആയി ഉയര്‍ന്നു. ഇതില്‍ 1,18,864 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 20,065 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 7,690 പേര്‍ രോഗം ബാധിച്ച് മരിച്ചതായും മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ആന്ധ്രാപ്രദേശിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്നും പതിനായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 10,368 പേരാണ് പുതുതായി ചികിത്സയില്‍ പ്രവേശിച്ചത്. 24 മണിക്കൂറിനിടെ 84 പേര്‍ മരിച്ചതായും ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 4,45,139 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,01,210 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ 4053 പേര്‍ രോഗം വന്ന് മരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്