ദേശീയം

വയറ് പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി, ഏഴു കിലോ മുടിക്കെട്ട്; ആറു മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയ

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഝാര്‍ഖണ്ഡില്‍ 17കാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ ഏഴ് കിലോയോളം മുടിക്കെട്ട് പുറത്തെടുത്തു. ആറു മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് മുടിക്കെട്ട് പുറത്തെടുത്തത്.ഝാര്‍ഖണ്ഡ് ബൊക്കാറോ ജില്ലയില്‍ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. സ്വീറ്റി കുമാരിക്കാണ് മുടി തിന്നുന്ന ശീലമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

വര്‍ഷങ്ങളോളമായി വയറ്റില്‍ അടിഞ്ഞുകൂടി കിടന്ന മുടിയാണ് പുറത്തെടുത്തത്. തന്റെ 40വര്‍ഷ സര്‍വീസിനിടെ ഇത്രയുമധികം വയറ്റില്‍ കുമിഞ്ഞുകൂടി കിടക്കുന്നത് കണ്ടെത്തിയത് ആദ്യമായാണ് എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

മൂന്ന് വര്‍ഷം മുന്‍പ് നടത്തിയ പരിശോധനയില്‍ വയറ്റില്‍ മുഴ ഉളളതായി ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നി.പിന്നീട് വിശദമായ പരിശോധിച്ചപ്പോള്‍ മുടിക്കെട്ടാണെന്ന് തിരിച്ചറിഞ്ഞു. നീണ്ടക്കാലം മുടി  തിന്നുന്ന റാപ്പുന്‍സല്‍ സിന്‍ഡ്രോം എന്ന രോഗമാണ് 17കാരിക്ക് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്