ദേശീയം

പാർലമെന്റ് സമ്മേളനം നാളെ മുതൽ; അഞ്ച് എംപിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പാർലമെന്റ് മൺസൂൺ സമ്മേളനം നാളെ മുതൽ ആരംഭിക്കാനിരിക്കെ അഞ്ച് ലോക്സഭാ എംപിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് അഞ്ച് അം​ഗങ്ങൾക്ക് കോവിഡ് പോസിറ്റീവായത്. 

പാർലമെന്റ് സമ്മേളനം നടക്കുന്നതിന് മുന്നോടിയായി രാജ്യസഭയിലേയും ലോക്സഭയിലേയും അംഗങ്ങൾ നിർബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന് നിർദേശമുണ്ടായിരുന്നു. സമ്മേളനം തുടങ്ങുന്നതിന് 72 മണിക്കൂർ മുൻപെങ്കിലും പരിശോധന പൂർത്തിയാക്കണമെന്നാണ് ചട്ടം. തിങ്കളാഴ്ചയാണ് സമ്മേളനം ആരംഭിക്കുന്നത്. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ സമ്മേളനം സമയമുൾപ്പെടെ വെട്ടിക്കുറക്കാൻ തീരുമാനമായിട്ടുണ്ട്. നാല് മണിക്കൂർ വീതമാവും സമ്മേളനം. സീറോ ഹവറിന്റെ സമയവും പകുതിയായി ചുരുക്കും. സീറ്റ് ക്രമീകരണത്തിലും മാറ്റമുണ്ടാവും. ഒക്ടോബർ ഒന്ന് വരെയാണ് പാർലമെന്റ് മൺസൂൺ സമ്മേളനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍