ദേശീയം

മകന് പിറന്നാള്‍ സമ്മാനമായി നായ്ക്കുട്ടിയെ നല്‍കണം; ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പരസ്യം നല്‍കിയ ദമ്പതികളില്‍ നിന്ന് പതിനായിരം രൂപ തട്ടി

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: സോഷ്യല്‍ മീഡിയ വഴി വളര്‍ത്തു നായയെ വാങ്ങാന്‍ പരസ്യം നല്‍കിയ ദമ്പതികളില്‍ നിന്ന് പതിനായിരം രൂപ പറ്റിച്ചു. മകന് ബര്‍ത്ത് ഡേ ഗിഫ്റ്റ് നല്‍കാനായി ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പരസ്യം ചെയ്ത ബെംഗളൂരു സ്വദേശികളായ അഭിനന്ദന്‍ ഷേണായി, സുഷമ്മ ദമ്പതികളെയാണ് പറ്റിച്ചത്. 

ബെംഗളൂരു പര്‍ച്ചേസ് ആന്റ് സെയില്‍ ഓഫ് ഡോഗ് എന്ന ഗ്രൂപ്പിലാണ് ദമ്പതികള്‍ പരസ്യം നല്‍കിയത്. 20,000 രൂപയ്ക്ക് താഴെയുള്ള ബീഗിള്‍ നായ്ക്കുട്ടിയെ വേണം എന്നാവശ്യപ്പെട്ടാണ് ഗ്രൂപ്പില്‍ പരസ്യം നല്‍കിയത്. 

വ്യാഴാഴ്ച തിമ്മണ്ണ എന്ന് പരിചയപ്പെടുത്തിയ ഒരാള്‍ സുഷമ്മയെ വിളിച്ചു. 53 ദിവസം പ്രായമുള്ള ബീഗിള്‍ നായ്ക്കുട്ടിയുണ്ടെന്നും 22,000രൂപയ്ക്ക് നല്‍കാമെന്നും പറഞ്ഞാണ് ഇയാള്‍ വിളിച്ചത്. നായക്കുട്ടിയുടെ ചിത്രങ്ങളും വീഡിയോകളും അയച്ചുകൊടുക്കുകയും ചെയ്തു. 

നായ്ക്കുട്ടിയെ കൈമാറുന്നതിന് മുന്‍പ് പകുതി പണം നല്‍കണമെന്ന് തിമ്മണ്ണ ആവശ്യപ്പെട്ടു. ബാങ്ക് അക്കൗണ്ടും നല്‍കി. തുടര്‍ന്ന് ദമ്പതികള്‍ 10,001 രൂപ കൈമാറി. പിന്നീട് തിമ്മണ്ണയെ വിളിച്ചെങ്കിലും ഫോണില്‍ കിട്ടിയില്ല. എന്നാല്‍ മറ്റൊരു നമ്പറില്‍ നിന്ന് വിളിച്ചപ്പോള്‍ ഇയാള്‍ ഫോണ്‍ എടുത്തു. പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ട ദമ്പതികള്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞു. എന്നിട്ടും പണം തിരികെ നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്