ദേശീയം

കര്‍ണാടക ഉപ മുഖ്യമന്ത്രിക്ക് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടക ഉപ മുഖ്യമന്ത്രി അശ്വത് നാരായണിന് കോവിഡ് സ്ഥിരീകരിച്ചു. തന്റെ പരിശോധനാ ഫലം പോസിറ്റീവായ കാര്യം അദ്ദേഹം തന്നെയാണ് പുറത്തു വിട്ടത്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അശ്വത് കോവിഡ് ബാധിച്ചത് സ്ഥിരീകരിച്ചത്. 

നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായതെന്ന് ഉപ മുഖ്യമന്ത്രി പറഞ്ഞു. താന്‍ വീട്ടില്‍ നിരീക്ഷണത്തിലാണെന്നും ഈ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവരെല്ലാം മുന്‍കരുതലുകള്‍ എടുക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

നേരത്തെ കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ, ഭക്ഷ്യ മന്ത്രി കെ ഗോപാലയ്യ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപ മുഖ്യമന്ത്രിക്കും ഇപ്പോള്‍ രോഗം കണ്ടെത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം