ദേശീയം

കനത്ത മഴയില്‍ വീടിന് മുകളില്‍ കൂറ്റന്‍ പാറക്കല്ല് വീണു; ഉറങ്ങിക്കിടന്ന വയോധികയ്ക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

പനാജി: കനത്ത മഴയെ തുടര്‍ന്ന് വീടിന് മുകളില്‍ വലിയ പാറക്കല്ല് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം.  63 കാരിയും കുടുംബവും ഉറങ്ങിക്കിടക്കുമ്പോഴാണ് ദുരന്തമുണ്ടായത്. ഗോവയിലെ വാസ്‌കോ ജില്ലയിലെ മലയോരമേഖലയിലാണ് സംഭവം.

കനത്തമഴയെ തുടര്‍ന്ന് കുന്നിന്‍ മുകളില്‍ നിന്ന് വീട്ടിലേക്ക് വലിയ പാറക്കഷണം വീഴുകയായിരുന്നു. ഇതേ തുടര്‍ന്ന്് വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ഉറങ്ങിക്കിടക്കുന്ന വയോധികയുടെ മേലാണ് കല്ല് പതിച്ചത്. ഇവര്‍ തത്ക്ഷണം മരിച്ചു.

മറ്റുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് വയോധികയുടെ മൃതദേഹം പുറത്തെടുത്തത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്