ദേശീയം

അച്ഛന്‍ 3000 രൂപയ്ക്ക് വിറ്റു, രണ്ടു വര്‍ഷം നിരന്തര പീഡനം, ഗര്‍ഭിണിയായപ്പോള്‍ തെരുവില്‍ വലിച്ചെറിഞ്ഞു; ഭക്ഷണം കിട്ടാതെ യാചിച്ചു, 18 കാരിയുടെ തുറന്നുപറച്ചില്‍

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: തെരുവില്‍ അവശയായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകര്‍ രക്ഷിച്ച 18കാരി അഞ്ചുമാസത്തിന് ശേഷം നടത്തിയ തുറന്നുപറച്ചിലില്‍ പൊലീസ് നടപടി. വീട്ടുജോലിക്ക് എന്ന് പറഞ്ഞ് 2 വര്‍ഷത്തോളം 23 കാരന്‍ പീഡിപ്പിച്ചതായാണ് 18കാരിയുടെ വെളിപ്പെടുത്തല്‍. ഇതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി കുഞ്ഞിന് ജന്മം നല്‍കി. പ്രതിക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഛത്തീസ്ഗഡിലെ റായ്ഘട്ടിലാണ് സംഭവം. മെയ് മാസത്തിലാണ് പെണ്‍കുട്ടിയെ അവശയായ നിലയില്‍ കണ്ടെത്തിയത്. തെരുവില്‍ യാചിക്കുന്ന നിലയില്‍ കണ്ടെത്തിയ പൂര്‍ണ ഗര്‍ഭിണിയായിരുന്ന ഇവരെ സാമൂഹ്യ പ്രവര്‍ത്തകരാണ് രക്ഷിച്ചത്. മാസങ്ങള്‍ നീണ്ട പീഡനത്തിന് ശേഷം തെരുവില്‍ വലിച്ചെറിയുകയായിരുന്നുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. വീട്ടുജോലിക്ക് എന്ന പേരില്‍ അച്ഛനാണ് 3000 രൂപയ്ക്ക് പെണ്‍കുട്ടിയെ യുവാവിന് വിറ്റത്. പീഡനത്തെ തുടര്‍ന്ന്് മാനസിക പ്രശ്‌നങ്ങള്‍ നേരിട്ട പെണ്‍കുട്ടി അഞ്ചുമാസത്തിന് ശേഷമാണ് നടുക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഭക്ഷണം കിട്ടാതെ അവശയായ നിലയിലാണ് ഇവരെ രക്ഷിച്ചത്.

മാസങ്ങള്‍ നീണ്ട കൗണ്‍സിലിങ്ങിന് ശേഷമാണ് താന്‍ നേരിട്ട ദുരനുഭവങ്ങള്‍ യുവതി വെളിപ്പെടുത്തിയത്. കോവിഡിനെ ഭയന്ന് തെരുവില്‍ കഴിയുമ്പോള്‍ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ആരും തുടക്കത്തില്‍ തയ്യാറായില്ല. തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. 

അമ്മ മരിച്ചതിനെ തുടര്‍ന്നാണ് അച്ഛന്‍ തന്നെ വിറ്റതെന്ന് യുവതി പറയുന്നു. 3000 രൂപയ്ക്കാണ് 23കാരന് വിറ്റത്. വീട്ടുജോലിക്ക് എന്ന് പറഞ്ഞാണ് കൊണ്ടുപോയത്. തുടര്‍ന്ന് രണ്ടു വര്‍ഷത്തോളം യുവാവ് തന്നെ പീഡിപ്പിച്ചതായി യുവതിയുടെ വെളിപ്പെടുത്തലില്‍ പറയുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയാണ് എന്ന അറിഞ്ഞതോടെ യുവാവ് 18കാരിയെ തെരുവില്‍ വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്