ദേശീയം

കോവിഡില്‍ വശംകെട്ട് മഹാരാഷ്ട്ര; ഇന്ന് 67,123 പേര്‍ക്ക് രോഗം; കര്‍ണാടകയിലും സ്ഥിതി രൂക്ഷം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നും അറുപതിനായിരത്തിന് മുകളില്‍ രോഗികള്‍. കര്‍ണാടകയിലും രോഗം വ്യാപനം രൂക്ഷമാകുകയാണ്. കര്‍ണാടകയില്‍ ഇന്ന് പതിനേഴായിരത്തിന് മുകളിലാണ് രോഗം സ്ഥിരീകരിച്ചത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 67,123 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. ഇന്ന് 419 പേരാണ് മരിച്ചത്. 56,783 പേര്‍ക്കാണ് രോഗ മുക്തി. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം ഇതോടെ 6,47,933 ആയി. ഇതുവരെയുള്ള രോഗ മുക്തി 30,61,174. ആകെ മരണം 59,970. 

മുംബൈ നഗരത്തില്‍ മാത്രം 8,834 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 6,617 പേര്‍ക്കാണ് രോഗ മുക്തി. 52 പേരാണ് മുംബൈയില്‍ മരിച്ചത്. 

കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 17,489 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,565 പേര്‍ക്കാണ് രോഗ മുക്തി. ഇന്ന് 80 പേര്‍ മരിച്ചു. 

ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 11,41,998 ആയി. 10,09,549 പേര്‍ക്കാണ് ഇതുവരെയുള്ള രോഗ മുക്തി. നിലവില്‍ 1,19,160 ആക്ടീവ് കേസുകള്‍. ആകെ മരണം 13,270. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്