ദേശീയം

രണ്ടു ദിവസത്തിനുള്ളില്‍ രണ്ടാമത്തെ കൂടിക്കാഴ്ച; എട്ടുമണിക്ക് പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത ഉദ്യോഗസ്ഥരെ കാണും.  രാത്രി എട്ടുമണിക്കാണ് നിര്‍ണായക യോഗം. കോവിഡിന്റെ രണ്ടാം തരംഗത്തെക്കുറിച്ചും വാകിനേഷനെക്കുറിച്ചും അദ്ദേഹം ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യും. കോവിഡുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. 

പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഭയപ്പെടുത്തുന്ന വര്‍ധന രേഖപ്പെടുത്തുന്നതിനിടെയാണ് ഇന്നത്തെ യോഗം. ഏപ്രില്‍ 7 മുതല്‍ പ്രതിദിനം ഒരു ലക്ഷത്തില്‍ കൂടുതല്‍ പ്രതിദിന കേസുകളും ഏപ്രില്‍ 11 മുതല്‍ പ്രതിദിനം 1.5 ലക്ഷത്തിലധികം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

വെള്ളിയാഴ്ച പ്രധാനമന്ത്രി വിവിധ മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ കണ്ടിരുന്നു. ഗുരുതര രോഗികളെ ചികിത്സിക്കുന്നതിനും ഓക്‌സിജന്റെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നു. കോവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കഴിഞ്ഞ ആഴ്ച അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്

നിക്ഷേപകരുടെ 5.5 ലക്ഷം കോടി രൂപ 'വാഷ്ഔട്ട്'; ഓഹരി വിപണിയില്‍ കനത്ത നഷ്ടം, ഇടിവ് നേരിട്ടത് ഓട്ടോ, മെറ്റല്‍ കമ്പനികള്‍