ദേശീയം

ജസ്റ്റിസ് എന്‍വി രമണ സ്ഥാനമേറ്റു; സുപ്രീം കോടതിയുടെ 48ാം ചീഫ് ജസ്റ്റിസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ 48ാമത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍വി രമണ സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ പങ്കെടുത്തു. 

കോവിഡ് രണ്ടാം വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് അധികാരം ഏല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുത്തത്. ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ജസ്റ്റിസ് എസ്എ ബോബ്‌ഡെ വിരമിച്ചിരുന്നു. പിന്നാലെയാണ് രമണയുടെ സ്ഥാനാരോഹണം. 

കോവിഡ് വ്യാപനത്തിന്റെ പരീക്ഷണ ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നു പോകുന്നതെന്ന് ബോബ്‌ഡെയുടെ യാത്രയയപ്പ് ചടങ്ങില്‍ സംബന്ധിക്കവെ രമണ അഭിപ്രായപ്പെട്ടിരുന്നു. അഭിഭാഷകരും ജഡ്ജിമാരും കോടതി ജീവനക്കാരടക്കം പലര്‍ക്കും രോഗം ബാധിച്ചു. ഈ മഹാമാരിയെ നമ്മുടെ സമര്‍പ്പണ മനോഭാവത്തിലൂടെ കീഴടക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്