ദേശീയം

വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിച്ചു; വ്യോമസേന ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: കോവിഡ് വാക്‌സീന്‍ എടുക്കാന്‍ വിസമ്മതിച്ച വ്യോമസേന ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായി കേന്ദ്രസര്‍ക്കാര്‍
ഗുജറാത്ത് ഹൈക്കോടതിയെ അറിയിച്ചു. വാക്‌സീന്‍ സ്വീകരിക്കണം എന്ന നിബന്ധന മറികടന്നതിനാണു നടപടി. വ്യോമസേന കോര്‍പറല്‍ യോഗേന്ദ്ര കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ, അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ ദേവാങ് വ്യാസ് സബ്മിഷനിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

രാജ്യത്ത് ഒന്‍പതു വ്യോമസേനാ ഉദ്യോഗസ്ഥരാണു വാക്‌സീന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചത്. ഇവര്‍ക്കെല്ലാം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. ഇതിന് മറുപടി നല്‍കാത്തയാളെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. എ്ന്നാല്‍ ഇയാളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. വാക്‌സീന്‍ സ്വീകരിക്കുക എന്നതു വ്യോമസേനയുടെ സര്‍വീസില്‍ നിര്‍ബന്ധിത ഉപാധിയാക്കിയിട്ടുണ്ടെന്നും സത്യപ്രതിജ്ഞയില്‍ ഇതും ഉള്‍പ്പെടുമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. 

കോര്‍പറല്‍ യോഗേന്ദ്ര കുമാര്‍ നോട്ടിസിനു മറുപടി നല്‍കിയ സാഹചര്യത്തില്‍ അദ്ദേഹത്തിന് ആംഡ് ഫോഴ്‌സ് െ്രെടബ്യൂണലിനു മുന്‍പാകെ ഹാജരാകാമെന്നും ജനറല്‍ ദേവാങ് വ്യാസ് പറഞ്ഞു. വാക്‌സീന്‍ സ്വീകരിക്കാന്‍ തയാറാകാത്തതിനു വ്യോമസേന നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോര്‍പറല്‍ യോഗേന്ദ്ര കുമാര്‍ മേയ് 10നാണു കോടതിയെ സമീപിച്ചത്. 

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വാക്‌സിന്‍ സ്വീകരിക്കുന്നത് സന്നദ്ധതയുടെ അടിസ്ഥാനത്തിലാകണമെന്നും ഒരിക്കലും നിര്‍ബന്ധപ്രകാരമാകരുതെന്നും  വ്യോമസേനയോട് നിര്‍ദേശിക്കണമെന്ന്  കോടതിയോട് യോഗേന്ദ്ര കുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ വ്യോമസേനയുടെ അന്തിമതീരുമാനം വരുന്നത് വരെ ഇടക്കാലാശ്വാസമെന്ന് നിലയില്‍ നിര്‍ബന്ധിത വാക്‌സിന്‍ യോഗേന്ദ്ര കുമാറിന് നല്‍കരുതെന്ന് കോടതി ഉത്തരവിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'