ദേശീയം

'അവിടെ പെട്രോളിന് വില കുറവാണ്'; ഇന്ത്യയില്‍ ജീവിക്കാന്‍ ഭയമുള്ളവര്‍ക്ക് അഫ്ഗാനിലേക്ക് പോകാം: ബിജെപി എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്


പട്‌ന: ഇന്ത്യയില്‍ ജീവിക്കാന്‍ ഭയമുള്ളവര്‍ക്ക് അഫ്ഗാനിസ്ഥാനിലേക്കു പോകാമെന്ന് ബിജെപി എംഎല്‍എ ഹരിഭൂഷണ്‍ ഠാക്കൂര്‍. അഫ്ഗാനിസ്ഥാനില്‍ പെട്രോളിനും ഡീസലിനും വില വളരെ കുറവാണെന്നും ഹരിഭൂഷണ്‍ ഠാക്കൂര്‍ പരിഹസിച്ചു. അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതിനെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തോട് ഉപമിച്ച സമാജ്വാദി പാര്‍ട്ടി എംപി ഷഫീകുര്‍ റഹ്മാന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ഠാക്കൂര്‍. 

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ മനസിലാക്കാതെ പലരും വോട്ടു മാത്രം ലക്ഷ്യമിടുകയാണ്. കാട്ടിലെ നിയമം പോലും ഇല്ലാതായ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ അത്യന്തം ദുഃഖകരമാണെന്നും ഹരിഭൂഷണ്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങള്‍ ഇന്ത്യയെ ബാധിക്കില്ല. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങളില്‍ നിന്ന് ഇന്ത്യക്കാര്‍ പാഠം ഉള്‍ക്കൊള്ളണം. മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ട രാജ്യമാണ് ഇന്ത്യ. ഇക്കൂട്ടര്‍ വീണ്ടും രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കും. ജാഗ്രത പാലിച്ചില്ലെങ്കില്‍ ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാന്റെ ഗതിയാകുമെന്നും ഠാക്കൂര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

കോലഞ്ചേരിയിൽ 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ജിഷ വധക്കേസ്; തൂക്കുകയർ ഒഴിവാക്കണമെന്ന പ്രതി അമിറുൽ ഇസ്ലാമിന്റെ അപ്പീലിൽ ഇന്ന് വിധി

രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്