ദേശീയം

ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; ധാരാവിയില്‍ എട്ടുവയസുകാരനടക്കം 15 പേര്‍ക്ക് പരിക്ക് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈയിലെ ധാരാവിയില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്കു പരിക്കേറ്റു. ‍എട്ടുവയസുള്ള ആണ്‍കുട്ടി ഉൾപ്പെടെ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. 

ധാരാവി ഷാഹു നഗര്‍ മേഖലയിലെ ധാരാവി ഷാഹു നഗര്‍ മേഖലയിലെ ചേരിയിലെ കുടിലിന് പുറത്തുവെച്ച സിലണ്ടറാണ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള സിയോണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിലിണ്ടറിനു ചോർച്ച ഉണ്ടായിരുന്നതിനാലാണ് കുടിലിനു പുറത്ത് വെച്ചിരുന്നതെന്ന് അഗ്നിരക്ഷാ സംഘം അന്വേഷണത്തില്‍ കണ്ടെത്തി. സ്‌ഫോടനത്തില്‍ ചെറിയതോതിൽ തീപിടിത്തമുണ്ടായി. അഗ്നിരക്ഷാ സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് കൂടും; പുനര്‍ നിര്‍ണയത്തിന് കമ്മിഷന്‍, മന്ത്രിസഭാ തീരുമാനം

ഹീറ്റാവുമെന്ന് പേടി വേണ്ട, പ്രത്യേക കൂളിങ് സിസ്റ്റം; വരുന്നു റിയല്‍മിയുടെ 'അടിപൊളി' ഫോണ്‍, മറ്റു ഫീച്ചറുകള്‍

'വെടിക്കെട്ട്' ഫോമില്‍ ഓസീസ് കണ്ണുടക്കി; മക്ഗുര്‍ക് ടി20 ലോകകപ്പിന്?

എട മോനെ ഇതാണ് അമേയയുടെ വെയിറ്റ് ലോസ് രഹസ്യം; സിംപിള്‍ ഹെല്‍ത്തി വിഭവം പരിചയപ്പെടുത്തി താരം; വിഡിയോ

'ഒരുമിച്ച് സിനിമ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്, പക്ഷേ'; സിദ്ധാർഥിനൊപ്പം സിനിമയുണ്ടാകുമോയെന്ന ചോദ്യത്തിന് കിയാരയുടെ മറുപടി