ദേശീയം

യുവാവുമായി ഒളിച്ചോടി, 19കാരിയുടെ തലവെട്ടി മാറ്റി സഹോദരന്‍; ബലംപ്രയോഗിച്ച് പിടിച്ചുവെച്ച് അമ്മ, വീണ്ടും ദുരഭിമാനക്കൊല

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ 19കാരിയുടെ തലവെട്ടി മാറ്റി സഹോദരന്‍. അമ്മയുടെ സഹായത്തോടെയാണ് സഹോദരിയുടെ തല 17കാരന്‍ വെട്ടിമാറ്റിയത്. ദുരഭിമാന കൊലയെന്നാണ്് റിപ്പോര്‍ട്ടുകള്‍.

ഔറംഗബാദ് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. കീര്‍ത്തിയെയാണ് അമ്മയും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. 19കാരിയെ അമ്മ ബലംപ്രയോഗിച്ച് പിടിച്ചുവെച്ച ശേഷം സഹോദരന്‍ തല വെട്ടിമാറ്റുകയായിരുന്നു.മകളുടെ കാലാണ് അമ്മ ബലം പ്രയോഗിച്ച് പിടിച്ചുവച്ചതെന്ന് പൊലീസ് പറയുന്നു.

കൊലപാതകത്തിന് ശേഷം അറുത്തുമാറ്റിയ തലയുമായി പ്രതി വീടിന്റെ പരിസരത്ത് നടക്കുകയും വായുവില്‍ ഉയര്‍ത്തി കാട്ടുകയും ചെയ്തതായി പൊലീസ് പറയുന്നു. തുടര്‍ന്ന് അമ്മയ്‌ക്കൊപ്പം കടന്നുകളയാന്‍ ശ്രമിച്ച ഇരുവരെയും പൊലീസ് പിടികൂടി. 

ജൂണില്‍ സ്‌നേഹിച്ചയാളുമായി കീര്‍ത്തി ഒളിച്ചോടിയിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംസാരിക്കാനുണ്ട് എന്ന് പറഞ്ഞ് കീര്‍ത്തിയുടെ വീട്ടിലെത്തിയ അമ്മയും മകനും 19കാരിയെ ആക്രമിക്കുകയായിരുന്നു. ചായ ഉണ്ടാക്കാന്‍ പോയ സമയത്തായിരുന്നു ആക്രമണം. അമ്മ മകളെ പിടിച്ചുവെയ്ക്കുകയും സഹോദരന്‍ അരിവാള്‍ കൊണ്ട്  കഴുത്തുമുറിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന