ദേശീയം

അന്താരാഷ്ട്ര വിമാന സര്‍വീസ് വിലക്ക് നീട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര വിമാന സര്‍വീസ് വിലക്ക് ജനുവരി 31 വരെ നീട്ടി. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.ഇന്റര്‍നാഷണല്‍ കാര്‍ഗോ വിമാനങ്ങള്‍ക്ക് വിലക്ക് ബാധകമാവില്ല. പ്രത്യേക വിമാനങ്ങള്‍ക്കും സര്‍വീസ് നടത്താമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഒമൈക്രോണ്‍ ഭീതിയുടെ കൂടി പശ്ചാത്തലത്തിലാണ് വിമാനവിലക്ക് നീട്ടിയത്.

നേരത്തെ ഡിസംബര്‍ 15 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. നവംബര്‍ 26ന് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഒമൈക്രോണ്‍ ഭീതി പടര്‍ന്നതോടെ തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട പോവുകയായിരുന്നു.

2020 മാര്‍ച്ച് 23 മുതലാണ് രാജ്യത്ത് രാജ്യാന്തര വിമാന സര്‍വീസ് വിലക്കിയത്. പിന്നീട് കോവിഡ് ലോക്ഡൗണിന് ശേഷം മെയ് മുതല്‍ വന്ദേ ഭാരത് സര്‍വീസിലൂടെയാണ് ഭാഗികമായി വിമാന സര്‍വീസ് തുടങ്ങിയത്. 2020 ജൂലൈ മുതല്‍ എയര്‍ ബബിള്‍ കരാര്‍ പ്രകാരമുള്ള വിമാന സര്‍വീസുകളാണ് നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

മന്‍മോഹന്‍ സിങ്ങും അഡ്വാനിയും വീട്ടിലിരുന്ന് വോട്ട് ചെയ്തു

രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്