ദേശീയം

ജോസ് ആലുക്കാസില്‍ നിന്നും കവര്‍ന്ന 16കിലോ സ്വര്‍ണം ശ്മശാനത്തില്‍; പ്രതി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

വെല്ലൂര്‍: നഗരത്തിലെ പ്രമുഖ ജ്വല്ലറിയില്‍ നിന്ന് മോഷണം 16 കിലോ സ്വര്‍ണം കണ്ടെടുത്തു. സമീപപ്രദേശത്തെ ഒരു ശ്മശാനത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗ്‌സഥന്‍ പറഞ്ഞു.

ഡിസംബര്‍ പതിനഞ്ചിനായിരുന്നു മോഷണം. കാട്പാടി റോഡിലെ തൊട്ടപ്പാളയത്തുള്ള ഷോറൂമിലാണ് കവര്‍ച്ച നടന്നത്. ജ്വല്ലറിയുടെ പിന്‍വശത്തെ ഭിത്തിയില്‍ ദ്വാരമുണ്ടാക്കിയാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. മുഖം മൂടി ധരിച്ചെത്തിയ സംഘം പതിനാറ് കിലോ സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു.

മോഷണത്തിന് പിന്നാലെ അന്വേഷണത്തിനായി പ്രത്യേകസംഘം രൂപികരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വെല്ലൂര്‍ ആനക്കാട് സ്വദേശിയായ പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യുന്നതിനിടെ പ്രതി സ്വര്‍ണം നാല്‍പ്പത് കിലോമീറ്റര്‍ അകലെയുള്ള ശ്മശാനത്തില്‍ കുഴിച്ചിട്ടതായി സമ്മതിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ പ്രതി ആരാണെന്നോ കൂടുതല്‍ വിവരങ്ങളോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.  വെ​ല്ലൂ​ർ ഡിഐജി എജി ബാ​ബു​വിന്റെ നേ​തൃ​ത്വ​ത്തി​ൽ എ​ട്ടു പ്ര​ത്യേ​ക പൊ​ലീ​സ്​ ടീ​മു​ക​ളാ​ണ്​ അ​ന്വേ​ഷിച്ച​ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്