ദേശീയം

ഏറ്റുമുട്ടല്‍; കശ്മീരില്‍ 48 മണിക്കൂറിനിടെ സൈന്യം വധിച്ചത് ഒന്‍പത് ഭീകരരെ; വന്‍ ആയുധ ശേഖരം പിടിച്ചെടുത്തു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരവിരുദ്ധ നീക്കം ശക്തമാക്കി സുരക്ഷാസേന. 48 മണിക്കൂറിനിടെ ഒന്‍പത് ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറിലെ പന്താ ചൗക്ക് മേഖലയിലെ ഗോമന്ദര്‍ മൊഹല്ലയില്‍ അര്‍ധരാത്രി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെയാണ് വധിച്ചത്. 

ജമ്മു കശ്മീര്‍ പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന പരിശോധന നടത്തുകയായിരുന്നു. മൂന്ന് പൊലീസുകാര്‍ക്കും സിആര്‍പിഎഫ് ഉദ്യോഗസ്ഥനും ഏറ്റുമുട്ടലില്‍ പരിക്കേറ്റു.

തെക്കന്‍ കശ്മീരില്‍ ഉണ്ടായ രണ്ട് ഏറ്റുമുട്ടലുകളില്‍ ആറ് ഭീകരരെയാണ് സൈന്യം വധിച്ചത്. ജയ്‌ഷെ ഭീകരരാണ് മരിച്ച ആറ് പേരും. രണ്ട് പേര്‍ പാകിസ്ഥാന്‍ സ്വദേശികളാണെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. ഇവരുടെ പക്കല്‍ നിന്ന് വന്‍ ആയുധശേഖരവും സ്‌ഫോടക വസ്തുകളും പിടികൂടി.

കശ്മീരില്‍ ഈ വര്‍ഷം 87 ഏറ്റുമുട്ടലുകളാണ് നടന്നത്. 171 ഭീകരരെയാണ് സൈന്യം വധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'