ദേശീയം

യുവതിക്ക് വിവാഹേതരബന്ധം, ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് കെട്ടിയിട്ട് തീകൊളുത്തി കൊന്നു; ഭാര്യാപിതാവിന്റെ അറിവോടെയെന്ന് മരണമൊഴി 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് തീകൊളുത്തി കൊന്നു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 25കാരനാണ് ഞായറാഴ്ച മരിച്ചത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. മൂന്ന് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നതായി പൊലീസ് അറിയിച്ചു.

കാസ്ഗഞ്ച് ജില്ലയിലാണ് സംഭവം. അമിത് കുമാറാണ് മരിച്ചത്. യുവാവിന്റെ അച്ഛന്റെ പരാതിയിലാണ് ഭാര്യയ്ക്കും മറ്റു മൂന്ന് പേര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

അമിതിന്റെ ഭാര്യയ്ക്ക് പ്രദേശവാസിയായ രാകേഷുമായി വിവാഹേതര ബന്ധമുള്ളതായി അച്ഛന്‍ പരാതിയില്‍ ഉന്നയിച്ചു. ശനിയാഴ്ചയാണ് സംഭവം നടന്നത്. കൂട്ടുകാരനായ ഹേമന്തിന്റെ ഫോണ്‍ വിളി അനുസരിച്ച് ഇഷ്ടിക ചൂളയില്‍ പോയ അമിതിനെ അവിടെ വച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ് അബോധാവസ്ഥയിലായ നിലയിലാണ് യുവാവിനെ കണ്ടെത്തിയത്.

ഭാര്യയും രാകേഷും ഹേമന്തും ചേര്‍ന്നാണ് തന്നെ ആക്രമിച്ചതെന്ന് അമിതിന്റെ മരണമൊഴിയില്‍ പറയുന്നു. ഇഷ്ടിക ചൂളയില്‍ കെട്ടിയിട്ട ശേഷം ഡീസല്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അമിതിന്റെ ഭാര്യയുടെ അച്ഛനും ഇതില്‍ പങ്കുള്ളതായി പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു. സംഭവത്തില്‍ കൊലപാതക കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്