ദേശീയം

പൊലീസിന്റെ മുന്നില്‍ നേരിട്ട് പോകരുത്; അഭിഭാഷകനെ വിളിക്കണം: കര്‍ഷകര്‍ക്ക് നിര്‍ദേശവുമായി സംയുക്ത കിസാന്‍ മോര്‍ച്ച

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലെ ട്രാക്ടര്‍ റാലിക്കിടെ ഒരുവിഭാഗം അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ആവര്‍ത്തിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച. പൊലീസ് നോട്ടീസ് ലഭിച്ച കര്‍ഷകര്‍ നേരിട്ട് പൊലീസിന് മുന്നില്‍ ഹാജരാകരുത് എന്നും കര്‍ഷക സംഘടനകളുടെ അഭിഭാഷകരുമായി ബന്ധപ്പെടണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ സിംഘു അതിര്‍ത്തിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

സുപ്രീംകോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേണം നടത്തണമെന്ന് നേതാക്കള്‍ വീണ്ടും ആവശ്യപ്പെട്ടു. ട്രാക്ടര്‍ പരേഡില്‍ പങ്കെടുത്ത പതിനാറുപേരെ ഇപ്പോഴും കാണാനില്ലെന്ന് നേതാക്കള്‍ പറഞ്ഞു. 

122പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌തെന്നും ഇവര്‍ക്ക് നിയമപരവും സാമ്പത്തികപരവുമായ സഹായങ്ങള്‍ ചെയ്യം. അറസ്റ്റിലായ കര്‍ഷകര്‍ക്ക് ജയിലിലെ ക്യാന്റീനില്‍ ചെലവാക്കാനായി 2,000രൂപ വീതം നല്‍കുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്