ദേശീയം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ക്യാപ്റ്റന്‍ സതീഷ് ശര്‍മ്മ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ക്യാപ്റ്റന്‍ സതീഷ് ശര്‍മ്മ അന്തരിച്ചു. 73 വയസ്സായിരുന്നു. ഗോവയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദ രോഗബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു.

മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തും നെഹ്‌റു കുടുംബത്തിലെ വിശ്വസ്തനുമായിരുന്നു. പി വി നരസിംഹറാവു സര്‍ക്കാരില്‍ പെട്രോളിയം മന്ത്രിയായിരുന്നു.

നെഹ്‌റു കുടുംബം മല്‍സരിച്ചിരുന്ന അമേഠി, റായ് ബറേലി മണ്ഡലങ്ങളില്‍ നിന്നും മൂന്നു തവണ സതീഷ് ശര്‍മ്മ ലോക്‌സഭയിലെത്തിയിട്ടുണ്ട്. 1991 ല്‍ രാജീവ് ഗാന്ധിയുടെ നിര്യാണത്തെത്തുടര്‍ന്ന് അമേഠിയില്‍ നിന്നും , 1998 ല്‍ സോണിയ ഒഴിഞ്ഞപ്പോള്‍ റായ് ബറേലിയില്‍ നിന്നും സതീഷ് ശര്‍മ്മ വിജയിച്ചു.

2004 മുതല്‍ 2016 വരെ മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി രാജ്യസഭയിലും എത്തി. സതീഷ് ശര്‍മ്മയുടെ നിര്യാണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അനുശോചിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്