ദേശീയം

ചെന്നൈ മെട്രോ നിരക്കിൽ ഇളവ്; ഏറ്റവും കൂടിയ നിരക്ക് ഇനി 50 രൂപ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മെട്രോ യാത്രയ്ക്കുള്ള ഏറ്റവും കൂടിയ നിരക്ക് 50 രൂപയാക്കി കുറച്ച് തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമി. മെട്രോ റെയിൽ നിരക്ക് കുറയ്ക്കണമെന്ന ജനങ്ങളുടെ ആവശ്യം അംഗീകരിച്ചാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ചെന്നൈ മെട്രോ യാത്രയുടെ പരമാവധി നിരക്കായ 70 രൂപയാണ് 20 രൂപ കുറച്ച് ഇപ്പോൾ 50 രൂപ എന്ന നിരക്കിലെത്തിച്ചിരിക്കുന്നത്. ഫെബ്രുവരി 22 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.

പുതുക്കിയ നിരക്കനുസരിച്ച് രണ്ട് കിലോമീറ്റർ വരെയുള്ള ദൂരത്തിന് യാത്രക്കാർ 10 രൂപ നൽകേണ്ടിവരും. ‌രണ്ട് മുതൽ അഞ്ച് കിലോമീറ്റർ വരെ ദൂരത്തിന് 20രൂപയും 5 മുതൽ 12 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 30 രൂപയുമായിരിക്കും നൽകേണ്ടിവരിക. 12-21കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 40 രൂപയും 32 കിലോമീറ്ററിന് മുകളിൽ 50 രൂപയുമാണ് നിരക്ക്. 

ക്യുആർ കോഡ് അല്ലെങ്കിൽ സി‌എം‌ആർ‌എൽ സ്മാർട്ട് കാർഡുകൾ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 20 ശതമാനം ചിക്കറ്റ് നിരക്കിൽ കിഴിവ് നൽകുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

സംഗീത് ശിവന്‍ അനശ്വരമാക്കിയ സിനിമകള്‍

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍