ദേശീയം

കുട്ടി ഡ്രൈവര്‍ക്ക് വാഹനം കിട്ടിയതിന്റെ ആവേശം, നിയന്ത്രണം വിട്ട് കാര്‍ തലകുത്തനെ മറിഞ്ഞു; കെട്ടിടത്തിലേക്ക് ഇടിച്ചുകയറി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചുണ്ടാകുന്ന അപകടത്തിന്റെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. വാഹനം ഓടിക്കാന്‍ കിട്ടിയതിന്റെ ആവേശത്തില്‍ അമിതവേഗത്തില്‍ പായുന്ന കുട്ടികള്‍ പലപ്പോഴും വലിയ അപകടങ്ങളാണ് വരുത്തി വയ്ക്കുന്നത്.കുട്ടികള്‍ക്ക് വാഹനം കൊടുത്തുവിടാതിരിക്കാന്‍, കുട്ടികള്‍ ചെയ്യുന്ന തെറ്റിന് ഇപ്പോള്‍ മാതാപിതാക്കള്‍ക്കാണ് ശിക്ഷ. കുട്ടികള്‍ വരുത്തിവെയ്ക്കുന്ന അപകടങ്ങള്‍ കുറയ്്ക്കാനാണ് സര്‍ക്കാര്‍ നിയമം കര്‍ക്കശമാക്കിയത്. 

കുട്ടികള്‍ വരുത്തിവെയ്ക്കുന്ന അപകടത്തിന്റെ ഗൗരവം ഒരിക്കല്‍ കൂടി വെളിവാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.പുനെയിലാണ് സംഭവം നടന്നത്.അമിതവേഗത്തില്‍ നിയന്ത്രണം വിട്ട കാര്‍ തലകുത്തനെ മറിഞ്ഞ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന നാലുപേരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. 

സംഭവം നടന്ന സമയത്ത് റോഡരികില്‍ ആരുമില്ലാത്തതുകൊണ്ട് വലിയ അപകടം ഒഴിവായി എന്നാണ് പൊലീസ് പറയുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നത് രക്ഷിതാവിനോ, വാഹന ഉടമയ്‌ക്കോ 25000 രൂപ പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?