ദേശീയം

'നിയമങ്ങള്‍ പിന്‍വലിക്കാന്‍ സുപ്രീംകോടതിയില്‍ പോകാന്‍ കേന്ദ്രമന്ത്രി പറഞ്ഞു'; 'യുവാക്കള്‍ തയ്യാറായിരിക്കണം' എന്ന് കര്‍ഷകര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞെന്ന് കര്‍ഷകര്‍. 'നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കൃഷിമന്ത്രി കൃത്യമായി പറഞ്ഞു. നിയമങ്ങള്‍ക്ക് എതിരെ വേണമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു'- കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി നേതാവ് സര്‍വന്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. 

കേന്ദ്രസര്‍ക്കാരുമായി നടത്തിയ ഏഴാംഘട്ട ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് കര്‍ഷകര്‍ മന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു എന്ന് വ്യക്തമാക്കിയത്. 

'ഒരു വലിയ ശക്തിപ്രകടനത്തിന് തയ്യാറാകാന്‍ ഞങ്ങള്‍ പഞ്ചാബിലെ യുവതയോട് ആവശ്യപ്പെടുകയാണ്'സര്‍വന്‍ പറഞ്ഞു. 

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കഴിയില്ല എന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനിന്നതോടെയാണ് ഏഴാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടത്. വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. 

നിയമങ്ങളില്‍ ഭേദഗതിക്ക് തയ്യാറാണെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് കര്‍ഷകര്‍ തള്ളിക്കളഞ്ഞു. നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്