ദേശീയം

കോവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ നേതൃത്വത്തെ പ്രകീര്‍ത്തിച്ച് ബില്‍ ഗേറ്റ്‌സ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ ശേഷിയെ പ്രകീര്‍ത്തിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ശാസ്ത്രീയമായ കണ്ടുപിടിത്തങ്ങളില്‍ ഇന്ത്യയുടെ നേതൃത്വത്തിന്റെ പങ്കിനെ അദ്ദേഹം ട്വീറ്റില്‍ എടുത്തുപറഞ്ഞു.

ഇതാദ്യമായല്ല ബില്‍ ഗേറ്റ്‌സ് ഇന്ത്യയെ പ്രകീര്‍ത്തിക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ നടപടികളിലും ബില്‍ ഗേറ്റ്‌സ് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ലോകം മഹാമാരിയെ ഇല്ലായ്മ ചെയ്യുന്നതിനുള്ള തീവ്രശ്രമത്തിലാണ്. അതിനിടെയാണ് വാക്‌സിന്‍ നിര്‍മ്മാണത്തിലും ശാസ്ത്രീയമായ കണ്ടുപിടിത്തങ്ങളിലും ഇന്ത്യയുടെ നേതൃത്വം വഹിക്കുന്ന പങ്കിനെ ബില്‍ ഗേറ്റ്‌സ് എടുത്തുപറഞ്ഞത്.

കോവിഡ് പ്രതിരോധത്തില്‍ ഡിജിറ്റല്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയതിന് കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബില്‍ ഗേറ്റ്‌സ് കത്തയച്ചിരുന്നു. ആരോഗ്യസേതു ആപ്പിനെ ഉദ്ദേശിച്ചായിരുന്നു ബില്‍ ഗേറ്റ്‌സിന്റെ അന്നത്തെ പ്രസ്താവന.സമ്പര്‍ക്കപ്പട്ടിക കണ്ടുപിടിക്കുന്നതിനും, കോവിഡ് രോഗികളെ തിരിച്ചറിയുന്നതിനും മറ്റുമായാണ് ആരോഗ്യസേതു ആപ്പ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്നതില്‍ ഇന്ത്യയുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം