ദേശീയം

പുത്തന്‍ ബിഎംഡബ്ല്യൂ കാറിന് യുവതി നല്‍കിയത് രത്തന്‍ ടാറ്റയുടെ നമ്പര്‍, നിയമം ലംഘിച്ച് 'വിലസി'; 'പൊല്ലാപ്പിലായി' വ്യവസായി 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ കാറിന്റെ നമ്പര്‍ ഉപയോഗിച്ച് വ്യാജ നമ്പര്‍പ്ലേറ്റ് നിര്‍മ്മിച്ച യുവതി അറസ്റ്റില്‍. തന്റെ ബിഎംഡബ്ല്യൂ കാറിനാണ് രത്തന്‍ ടാറ്റയുടെ കാറിന്റെ നമ്പര്‍ യുവതി നല്‍കിയത്. സംഖ്യശാസ്ത്രം അനുസരിച്ച്  നല്ല നമ്പര്‍ ആണ് എന്ന് കണ്ടാണ് യുവതി വ്യാജ നമ്പര്‍പ്ലേറ്റ് നിര്‍മ്മിച്ചത്.

മുംബൈയിലാണ് സംഭവം. ആഡംബര കാര്‍ ഓടിക്കുന്നതിനിടെ, യുവതി വരുത്തിയ ഒന്നിലധികം നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചത് രത്തന്‍ ടാറ്റയ്ക്കാണ്. മുംബൈ പൊലീസ് യുവതിയുടെ കാര്‍ പിടിച്ചെടുത്തു. വഞ്ചന, വ്യാജ രേഖ സൃഷ്ടിക്കല്‍ എന്നി വകുപ്പുകള്‍ അനുസരിച്ച് യുവതിക്കെതിരെ കേസെടുത്തതായി മുംബൈ പൊലീസ് അറിയിച്ചു. 

നരേന്ദ്ര ഫോര്‍വേര്‍ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിനാണ് കാറിന്റെ ഉടമസ്ഥത. സംഖ്യശാസ്ത്രം അനുസരിച്ചാണ് നമ്പര്‍ നല്‍കിയത്. ഇത് രത്തന്‍ ടാറ്റയുടെ നമ്പറാണ് എന്ന് അറിയില്ലായിരുന്നുവെന്നാണ് യുവതി നല്‍കിയ മൊഴി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത