ദേശീയം

പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി ട്വീറ്റ്; സീനിയര്‍ പൈലറ്റിനെ ഗോ എയര്‍ പിരിച്ചുവിട്ടു

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തി ട്വീറ്റ് ചെയ്ത സംഭവത്തില്‍ സീനിയര്‍ പൈലറ്റിനെ ഗോ എയര്‍ പിരിച്ചുവിട്ടു. ജനുവരി ഏഴിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ ഗോ എയര്‍ പൈലറ്റ് ട്വീറ്റ് ചെയ്തത്. എല്ലാ ജീവനക്കാരും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ കമ്പനിയുടെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതാണെന്നും, ജീവനക്കാരുടെ വ്യക്തിപരമായ കാഴ്ചപ്പാടുകളില്‍ കമ്പനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും  ഗോ എയര്‍ വക്താവ് വ്യക്തമാക്കി. 

അതേസമയം, പ്രധാനമന്ത്രിക്ക് എതിരായ ട്വീറ്റില്‍ ക്ഷമ ചോദിച്ച് പിരിച്ചുവിട്ട പൈലറ്റ് രംഗത്തെത്തി. തന്റെ ട്വീറ്റുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ മാപ്പ് ചോദിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

'എന്റെ ട്വീറ്റുകളില്‍ ഗോ എയറിന് നേരിട്ടോ അല്ലാതെയോ പങ്കില്ല. എന്റെ തെറ്റുകളുടെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുകയും പരിണിതഫലങ്ങള്‍ അനുഭവിക്കാന്‍ തയ്യാറുമാണ്' പൈലറ്റ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത