ദേശീയം

26കാരി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍; ലവ് ജിഹാദ് എന്ന് കുടുംബം

സമകാലിക മലയാളം ഡെസ്ക്


ഭോപാൽ: ഭോപ്പാലിൽ​ 26കാരി ആത്മഹത്യ ചെയ്​ത സംഭവത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് പരാതി. വെള്ളിയാഴ്​ചയാണ്​ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

ഭോപാലിലെ ടി ടി നഗർ ഏരിയയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. മൃതദേഹത്തിന്​ സമീപത്തുനിന്ന്​ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. തന്റെ മരണത്തിന്​ ഉത്തരവാദി ആദിൽ ഖാൻ എന്ന വ്യക്തിയാണ്​ ​എന്നാണ് ആത്മഹത്യക്കുറിപ്പിൽ പറയുന്നത്. ഇതോടെ​ പെൺകുട്ടിയുടെ കുടുംബം ആദിൽ ഖാനെതിരെ പൊലീസിൽ പരാതി നൽകി. ആദിലിനെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു​.

 പെൺകുട്ടിയുടെ പേര്​ മാറ്റാൻ ആദിൽ നിർബന്ധിച്ചതായി ബന്ധുക്കൾ പറഞ്ഞു. ആദിൽ ബബ്​ലൂ എന്നാണ്​ പേരെന്ന്​​ പെൺകുട്ടിയോട്​ പറഞ്ഞിരുന്നതെന്നും ഇഷ്​ടം നടിക്കുകയായിരുന്നുവെന്നും പെൺകുട്ടിയുടെ പിതാവ്​ പറഞ്ഞു.

'സത്യം അറിഞ്ഞതോടെ പെൺകുട്ടി അവനിൽനിന്ന്​ അകലം പാലിക്കാൻ തുടങ്ങി, ഇതോടെ ആദിൽ ശാരീരികമായും മാനസികമായും ചൂഷണം ചെയ്യുകയായിരുന്നു' -പെൺകുട്ടിയുടെ പിതാവ്​ ആരോപിച്ചു. ആദിൽ ഉപദ്രവിച്ചതിനെ തുടർന്നാണ്​ പെൺകുട്ടി ആത്മഹത്യ ചെയ്​തതെന്നും കുടുംബം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍