ദേശീയം

അധികമായി ബീഫ് നല്‍കിയില്ല, അപമാനിച്ചു; കട കത്തിച്ച് യുവാവിന്റെ പ്രതികാരം 

സമകാലിക മലയാളം ഡെസ്ക്

മംഗളൂരു: കര്‍ണാടകയില്‍ ബീഫ് അധികമായി നല്‍കാത്തതിന്റെ പേരില്‍ കട കത്തിച്ചു. കടയുടമ അപമാനിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മംഗളൂരൂവില്‍ ശനിയാഴ്ചയാണ് സംഭവം. 39കാരനായ നാഗരാജ് ആണ് പ്രതി. ഒരു കിലോഗ്രാം ബീഫ് വാങ്ങാനാണ് നാഗരാജ് കടയില്‍ പോയത്. 300 രൂപ കൊടുത്ത് ബീഫ് വാങ്ങി. സാധനം വാങ്ങുന്നതിനിടെ, ബീഫ് അധികമായി തരാമോ എന്ന് നാഗരാജ് ചോദിച്ചു. ഇത് നിരസിച്ച കടയുടമ നാഗരാജിനെ അപമാനിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

നാഗരാജ് ബീഫുമായി കൂട്ടുകാരന്റെ വീട്ടില്‍ പോയി. അവിടെ വച്ച് ബീഫ് പാകം ചെയ്ത് കഴിച്ച നാഗരാജ് പ്രതികാരം ചെയ്യണമെന്ന് നിശ്ചയിച്ചു. ഒരു കാന്‍ മണ്ണെണ്ണ വാങ്ങി, അതുപയോഗിച്ചാണ് കടയ്ക്ക് തീകൊളുത്തിയതെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്