ദേശീയം

സൂക്ഷിച്ചത് പൂജ്യം ഡിഗ്രിയിലും താഴെ, ആയിരം കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ ഉപയോഗശൂന്യമായി; അസമില്‍ അന്വേഷണം 

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: അസമില്‍ ആയിരം കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ ഉപയോഗശൂന്യമായതായി റിപ്പോര്‍ട്ട്. വാക്‌സിന്‍ സൂക്ഷിക്കേണ്ട ഊഷ്മാവ് പൂജ്യം ഡിഗ്രിയിലും താഴെ പോയതാണ് ഉപയോഗശൂന്യമാകാന്‍ കാരണം. 

അസമിലെ സില്‍ച്ചാര്‍ മെഡിക്കല്‍ കോളജിലാണ് സംഭവം. ജനുവരി 16നാണ് വാക്‌സിന്‍ ഉപയോഗശൂന്യമായത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. മതിയായ പരിശീലനത്തിന്റെ അഭാവമാണ് ഇതിന് കാരണമെന്ന് അസം ആരോഗ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ്മ പറഞ്ഞു. ഉചിതമായ രീതിയില്‍ വാക്‌സിന്‍ സൂക്ഷിക്കാതിരുന്നതാണ് കേടുപാട് സംഭവിക്കാന്‍ കാരണം. പാകപ്പിഴകള്‍ വിലയിരുത്താന്‍ മുതിര്‍ന്ന ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ സില്‍ച്ചറിലേക്ക് അയച്ചിട്ടുണ്ട്. കൂടാതെ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന കോള്‍ഡ് ചെയ്ന്‍ ഓഫീസറോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആരെങ്കിലും മനഃപൂര്‍വ്വമാണ് ഡോസുകള്‍ നശിപ്പിച്ചതെങ്കില്‍ തക്കത്തായ ശിക്ഷ ലഭിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.

രണ്ടുമുതല്‍ എട്ടു ഡിഗ്രി വരെ ഊഷ്മാവിലാണ് വാക്‌സിന്‍ സൂക്ഷിക്കേണ്ടത്. എന്നാല്‍ സില്‍ച്ചാര്‍ മെഡിക്കല്‍ കോളജില്‍ ഊഷ്മാവ് നെഗറ്റീവ് അഞ്ചുമുതല്‍ ആറു ഡിഗ്രി വരെയായി താഴ്ന്നു.ഡോസുകള്‍ ഭാഗികമായി തണുത്ത് ഉറഞ്ഞുപോയതാണ് ഉപയോശൂന്യമാകാന്‍ കാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം