ദേശീയം

കത്തുന്ന ടയര്‍ ദേഹത്തേയ്ക്ക് വലിച്ചെറിഞ്ഞു, ചെവിയില്‍ കൊളുത്തി കിടന്നു; കാട്ടാനയെ തീകൊളുത്തി കൊന്നു (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ കാട്ടാനയെ നാട്ടുകാര്‍ തീകൊളുത്തി കൊന്നു. നാട്ടില്‍ ഇറങ്ങിയ ആനയുടെ ദേഹത്തേയ്ക്ക് ടയര്‍ കത്തിച്ച് എറിയുകയായിരുന്നു. ചെവിയില്‍ കുടുങ്ങിയ ടയറുമായി ആന ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

മസിനഗുഡിയിലാണ് സംഭവം. ടയര്‍ തട്ടിമാറ്റാന്‍ ശ്രമിച്ചിട്ടും കഴിയാതെ ആന ഓടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഗുരുതരമായി തീപൊള്ളലേറ്റും രക്തം വാര്‍ന്നുമാണ് ആന ചരിഞ്ഞത്.സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

മസിനഗുഡിയിലെ സ്വകാര്യ റിസോര്‍ട്ടിന് സമീപമാണ് സംഭവം. നാട്ടിലിറങ്ങിയ ആനയുടെ ദേഹത്തേയ്ക്ക് മുകളില്‍ നിന്ന് കത്തുന്ന ടയര്‍ വലിച്ചെറിയുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം