ദേശീയം

50ശതമാനം ഹാജരോടെ സ്‌കൂളുകളും കോളജുകളും  തുറക്കാന്‍ ബീഹാര്‍; ആന്ധ്രയില്‍ നാളെ മുതല്‍ തീയേറ്ററുകള്‍ പ്രവര്‍ത്തിക്കും

സമകാലിക മലയാളം ഡെസ്ക്


പറ്റ്‌ന: ബിഹാറില്‍ കോവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍ കുടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികളും കോളജുകളും 50ശതമാനം ഹാജരോടെ തിങ്കളാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. സ്‌കൂളുകളില്‍ പതിനൊന്നാം ക്ലാസും പന്ത്രണ്ടാം ക്ലാസുകളും ഇതേരീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി നിതിഷ് കുമാര്‍ പറഞ്ഞു. 

വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കും പതിനെട്ട് വയസിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. റെഗുലര്‍  ക്ലാസുകള്‍ക്കൊപ്പം ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. എന്നാല്‍ ട്യൂഷന്‍ സെന്ററുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. 

എല്ലാ സര്‍ക്കാര്‍ - സ്വകാര്യ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച എല്ലാവര്‍ക്കും ജോലിക്കെത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഹോട്ടലുകള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കുമുള്ള നിയന്ത്രണം തുടരും. 50 ശതമാനം ആളുകള്‍ക്ക് മാത്രമെ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുകയുള്ളു. ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ ആന്ധ്രയിലും സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. തീയേറ്റര്‍, റെസ്റ്റോറന്റുകള്‍, ജിം എന്നിവ ജൂലായ് എട്ടുമുതല്‍ തുറക്കും. കോവിഡ് അവലോകനയോഗത്തിന് ശേഷമാണ് പുതിയ തീരുമാനം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ